തൂത്തുക്കുടി വെടിവയ്പ്പ്;കമ്മീഷനിൽ വിശ്വാസമില്ലെന്ന് രജനികാന്ത്;രണ്ടുലക്ഷം രൂപ ധനസഹായം!

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ പരുക്കേറ്റവരെ നടൻ രജനികാന്ത് സന്ദർശിച്ചു. പ്രക്ഷോപം നടന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായവും രജനികാന്ത് പ്രഖ്യാപിച്ചു.

കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം. ഇതെല്ലം ജനങ്ങൾ കാണുന്നുണ്ടെന്നും അതിനാൽ സർക്കാർ ജാഗ്രത പാലിക്കണം. ഇതിൽ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഏകാംഗ കമ്മീഷനിൽ വിശ്വാസമില്ലെന്നും രജനികാന്ത് പറഞ്ഞു.

മെയ്​ 22നാണ് തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രക്ഷോപത്തിനിടെയുണ്ടായ പോലീസ് സെഡിവൈപ്പിനിടെ 13 പേർ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

Be the first to comment on "തൂത്തുക്കുടി വെടിവയ്പ്പ്;കമ്മീഷനിൽ വിശ്വാസമില്ലെന്ന് രജനികാന്ത്;രണ്ടുലക്ഷം രൂപ ധനസഹായം!"

Leave a comment

Your email address will not be published.


*