ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി?

ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിൽ ഒരിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലു ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം ബിജെപിക്ക് നഷ്ടമായി.ഉത്തർപ്രദേശിലെ കൈരാനയിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യ ത്തിൽ സമാജ്‌വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ബീഗ൦ വിജയിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഘറിലെ സീറ്റ് ബി.ജെ.പി നിലനിര്‍ത്തി. ഇവിടെ ശിവസേന സ്ഥാനാർത്ഥിയെ പിന്നിലാക്കിയാണ് ബിജെപിയുടെ ഗാവിത് രാജേന്ദ്ര ധേഡ്യ വിജയിച്ചത്.

ഭണ്ഡാര-ഗോണ്ഡിയയില്‍ ബിജെപി സ്ഥാനാർത്ഥിയെ പിന്നിലാക്കി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍.സി.പി സ്ഥാനാര്‍ഥി കുക്കഡെ എം. യശ്വന്ത് റാവു വിജയിച്ചു. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സഖ്യത്തില്‍ മത്സരിച്ച എന്‍.ഡി.പി.പി സ്ഥാനാര്‍ഥി തൊഖേഹോ വിജയിച്ചു.

Be the first to comment on "ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി?"

Leave a comment

Your email address will not be published.


*