ചെങ്ങന്നുരിൽ ചെങ്കൊടിയേന്തി സജിചെറിയാൻ!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നും ജയം. റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാൻ വിജയിച്ചത്. 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജിചെറിയന്റെ വിജയം. ആകെ 67,303 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ 46,347 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ള 35,270 വോട്ടുകളും നേടി.

യുഡിഎഫ് ,ബിജെപി അനുഭാവികളുടെയും എല്ലാ സമുദായങ്ങളുടെയും വോട്ടുകൾ തനിക്കു ലഭിച്ചെന്നു സജിചെറിയാൻ പറഞ്ഞു.യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും എൽഡിഎഫ് തന്നെ മുന്നിലെത്തി. വ്യാപകമായി കള്ളുവോട്ടുകൾ നടന്നതായും ഇത് പാർട്ടി നേതൃത്വം പരിശോധിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി വിജയകുമാർ പറഞ്ഞു. കോൺഗ്രസ്സ് വോട്ടു എൽഡിഎഫ് വിലയ്ക്ക് വാങ്ങിയതായി ബിജെപി സ്ഥാനാർഥി ശ്രീധരൻ പിള്ള പറഞ്ഞു.

Be the first to comment on "ചെങ്ങന്നുരിൽ ചെങ്കൊടിയേന്തി സജിചെറിയാൻ!"

Leave a comment

Your email address will not be published.


*