നിപ്പ വൈറസ്;ഒരാൾ കൂടി മരിച്ചു,ഇതോടെ മരണം 17 ആയി!

കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ചു ഇന്ന് ഒരാൾകൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. മൂന്ന് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഇതോടെ നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ രണ്ടുപേർ നിപ്പായെ തുടർന്ന് മരിച്ചിരുന്നു.കോഴിക്കോട് കാരശ്ശേരി സ്വദേശി അഖില്‍ (28), നെല്ലിക്കോട് സ്വദേശി മധുസൂദനന്‍ (55) എന്നിവരാണ് ഇന്നലെ മരിച്ചത്.

Be the first to comment on "നിപ്പ വൈറസ്;ഒരാൾ കൂടി മരിച്ചു,ഇതോടെ മരണം 17 ആയി!"

Leave a comment

Your email address will not be published.


*