സജിചെറിയാന്റെ വിജയം;പ്രതികരണങ്ങളുമായി നേതാക്കൾ!

തിരുവനന്തപുരം:ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാണെന്നും ജനങ്ങൾ വിധിയെഴുതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെന്നിത്തലയുടെ നാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്കു കിട്ടിയ ഭൂരിപക്ഷം തെളിയിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ നാട്ടുകാർപോലും ചെവികൊണ്ടില്ലെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങനൂരിലേത് ഇടതുപക്ഷത്തിന്റെ ചരിത്ര വിജയമാണെന്ന് കോടിയേരി പറഞ്ഞപ്പോൾ അഴിമതിക്കും ഫാസിസത്തിനുമെതിരായ ജനവിധിയെന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ പ്രതികരണം.സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്നായിരുന്നു കാനം രാജേന്ദ്രൻ പറഞ്ഞത്.

Be the first to comment on "സജിചെറിയാന്റെ വിജയം;പ്രതികരണങ്ങളുമായി നേതാക്കൾ!"

Leave a comment

Your email address will not be published.


*