കെവിൻ വധം;വെളിപ്പെടുത്തലുകളുമായി മുൻ എസ് പി!

കെവിൻ തിരോധാനം പോലീസുകാർ തന്നോട് മറച്ചുവെച്ചതായി കോട്ടയം മുൻ എസ് പി മുഹമ്മദ് റഫീഖ്. തന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പ്രതിയായ ഷാനു തന്റെ ബന്ധുവാണ്.

തനിക്കോ തന്റെ കുടുംബത്തിനോ ഇങനെ ഒരുബന്ധു കൊല്ലം ജില്ലയിലില്ല. ഉണ്ടെങ്കിൽ അത് തെളിയിക്കാൻ തൻ വെല്ലുവിളിക്കുന്നു.ഈ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ താൻ കേസ് നൽകും.

വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ തന്നെ വിളിച്ചു വരുത്തുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും കേസന്വേഷിക്കാതിരുന്ന ഗാന്ധിനഗർ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും വികാരാതീനനായി മുഹമ്മദ് റഫീഖ് പറഞ്ഞു.

Be the first to comment on "കെവിൻ വധം;വെളിപ്പെടുത്തലുകളുമായി മുൻ എസ് പി!"

Leave a comment

Your email address will not be published.


*