നിപ്പ;വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 5 ലേക്ക് നീട്ടി;പിഎസ് സി പരീക്ഷകൾ മാറ്റി!

നിപ്പ വൈറസ് ഭീതിയെ തുടർന്ന് വയനാട് ജില്ലയിലെ സ്കൂളികൾ തുറക്കുന്നത് ജൂൺ 5 ലേക്ക് നീട്ടി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം നിപ്പ രണ്ടാംഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ്പ ബാധിതരായിരുന്നവരുടെ ബന്ധുക്കളോടും അവരെ ശുശ്രുഷിച്ചവരോടും എത്രയും വേഗം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർദേശിച്ചു.

ജൂണ്‍ പതിനാറാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും പി.എസ്.സി മാറ്റിവച്ചു.

Be the first to comment on "നിപ്പ;വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 5 ലേക്ക് നീട്ടി;പിഎസ് സി പരീക്ഷകൾ മാറ്റി!"

Leave a comment

Your email address will not be published.


*