വാഹനപരിശോധന കർശനമാക്കാൻ നിർദേശം!

തിരുവനന്തപുരം:സംസ്ഥാനത്തു വാഹനപരിശോധന കർശനമാക്കാൻ പോലീസ് മേധാവിയുടെ നിർദേശം.രാത്രികാലങ്ങളിൽ ഹെൽമറ്റ് പരിശോധന നടത്തണമെന്നും ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.

ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കണ൦.രാത്രി 12 വരെ എല്ലാ ട്രാഫിക് സിഗ്നലുകളും പ്രവര്‍ത്തിക്കണം.

മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും വരുന്ന വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Be the first to comment on "വാഹനപരിശോധന കർശനമാക്കാൻ നിർദേശം!"

Leave a comment

Your email address will not be published.


*