വിവാഹപ്രായമായില്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാം;ഹൈക്കോടതി!

കൊച്ചി;വിവാഹപ്രായമായില്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാമെന്ന് ഹൈക്കോടതിയുടെ സുപ്രധാനവിധി. 18 വയസുകാരനായ യുവാവും 19 വയസുകാരിയായ യുവതിയും ഒന്നിച്ചുതാമസിക്കുന്നതിനെതിരേ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

ഹാദിയാകേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നത് വർത്തിച്ചു വരുന്ന സാഹചര്യവും കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.

Be the first to comment on "വിവാഹപ്രായമായില്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാം;ഹൈക്കോടതി!"

Leave a comment

Your email address will not be published.


*