കെവിൻ വധക്കേസ്;രണ്ടു പോലീസുകാർക്ക് ജാമ്യം!

കെവിൻ വധക്കേസിൽ അറസ്റ്റിലായ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കെവിനേ തട്ടിക്കൊണ്ടു പോയ ഷാനുവിനെ വാഹനപരിശോധനയ്ക്കിടെ ഇരുവരും കണ്ടിരുന്നതായും മഥാപിച്ചിരുന്ന ഷാനുവിന്റെ കൈയിൽ നിന്നും ഇവർ 2000 രൂപ കൈക്കൂലി വാങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കെവിൻ കേസിലെ 13 പ്രതികളില്‍ 12 പേരും പിടിയിലായി. കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയായ രഹ്നായാണ് പിടിയിലാകാനുള്ളത്. നീനുവിന്റെ അച്ഛനും സഹോദരനും എതിരെ കൊലകുറ്റമാണ് ചുമത്തിയിട്ടുള്ളത്.’അമ്മ രഹാനയ്‌ക്കെതിരെ ഗുഡാലോചന കുറ്റമാകും ചുമത്തുക.

Be the first to comment on "കെവിൻ വധക്കേസ്;രണ്ടു പോലീസുകാർക്ക് ജാമ്യം!"

Leave a comment

Your email address will not be published.


*