തമിഴ്‌നാട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല!

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേത് അല്ല. മൃതദേഹം ജെസ്‌നയുടേതല്ലെന്നു സഹോദരൻ ജെയിംസ് സ്ഥിരീകരിച്ചു. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പല്ലിൽ കമ്പിയിട്ടിരുന്നു.

ഇതാണ് മൃതദേഹം ജെസ്‌നയുടേതാണോ എന്ന സംശയത്തിന് കാരണം.എന്നാൽ മരിച്ച പെൺകുട്ടിയുടെ മൂക്ക് കുത്തിയിരുന്നു.ഇത്കൂടാതെ പൊക്കത്തിലും പ്രായത്തിലും വ്യത്യാസം ഉള്ളതായും ജെസ്‌നയുടെ സഹോദരൻ പറഞ്ഞു. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുന്ന തിരുവല്ല പ്രിന്‍സിപ്പല്‍ എസ്‌ഐ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ടില്‍ എത്തിയിരുന്നു.ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് 72 ദിവസം പിന്നിട്ടു.

Be the first to comment on "തമിഴ്‌നാട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല!"

Leave a comment

Your email address will not be published.


*