നിപ്പ വൈറസ്;കാരണം പഴതീനി വവ്വാലുകളല്ല.

കോഴിക്കോട്:നിപ്പ വൈറസിന് കാരണം പഴതീനി വവ്വാലുകളല്ലെന്നു ലാബ് പരിശോധന ഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്.ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച പേരാമ്ബ്ര സൂപ്പിക്കടയിലെ വീടിനു പിന്നിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളില്‍നിന്ന് സ്വീകരിച്ച 13 സാന്പിളുകളുടെയും ഫലം നെഗറ്റീവാണ്.

17 പേരാണ് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി.ജില്ലയിലെ പൊതു പരിപാടികള്‍ക്കും 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവ തുറക്കുന്നതും നീട്ടിവെച്ചു.എന്നാൽ ആശങ്ക വേണ്ടാന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Be the first to comment on "നിപ്പ വൈറസ്;കാരണം പഴതീനി വവ്വാലുകളല്ല."

Leave a comment

Your email address will not be published.


*