കെവിൻ വധം;പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി!

കോട്ടയം/കൊല്ലം:കോളിളക്കം സൃഷ്‌ടിച്ച കെവിൻ വധക്കേസിൽ പ്രതികളുടെ കൈവശം ഉണ്ടായിരുന്ന നാല് വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് തെളിവെടുപ്പിനിടെ വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മലയിലെ ചാലിയേക്കരയില്‍ ഇന്ന് തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചിരുന്നു.

പ്രതികൾക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. നിയാസ്, റിയാസ്, വിഷ്ണു, ഫസല്‍ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. അതേസമയം കെവിൻ കേസിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഐ ജി വിജയ് സാക്കറെ പറഞ്ഞു. കൃത്യവിലോപനത്തിനു മാത്രമാണ് തെളിവുള്ളതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കെവിന്റെത് കൊലപാതകം തന്നെയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

Be the first to comment on "കെവിൻ വധം;പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി!"

Leave a comment

Your email address will not be published.


*