കോൺഗ്രസ്സിലെ കലാപം;പാർട്ടി പറഞ്ഞാൽ മാറി നിൽക്കാമെന്ന് പി ജെ കുര്യൻ!

രാജ്യസഭാ സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ ഉയർന്ന വിമര്ശനങ്ങൾക്കു മറുപടിയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. യുവാക്കളുടെ അവസരത്തിനു താന്‍ തടസമല്ല. പാർട്ടി പറഞ്ഞാൽ താൻ മത്സര രംഗത്തു നിന്നും മാറി നിക്കാം.25 വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമാണ് തനിക്ക് എംപി സ്ഥാനം ലഭിച്ചത്.

യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്നതാണ് പാര്‍ട്ടി. തനിക്ക് എല്ലാ പദവികളും നല്‍കിയത് പാര്‍ട്ടിയാണ്.കൃത്യമായ പ്രവര്‍ത്തനം നടത്താതിരുന്നതാണ് ചെങ്ങന്നൂരിലെ പരാജയ കാരണമെന്നും അദ്ദേഹം പറഞ്ഞു. പി ജെ കുര്യന് വീണ്ടും രാജ്യസഭാ സീറ്റു നൽകുന്നതിനെതിരെ കോൺഗ്രസ്സിലെ യുവ നേതാക്കളായ ഷാഫി പറമ്പിൽ,വി ടി ബൽറാം,റോജി ജോൺ,അനിൽ അക്കര തുടങ്ങിയവർ രംഗത്തെത്തി.

Be the first to comment on "കോൺഗ്രസ്സിലെ കലാപം;പാർട്ടി പറഞ്ഞാൽ മാറി നിൽക്കാമെന്ന് പി ജെ കുര്യൻ!"

Leave a comment

Your email address will not be published.


*