നിപ്പ;ആശങ്ക വേണ്ടെന്നു സർക്കാർ!

നിപ്പ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രണ വിധേയമാണെന്നു സർക്കാർ.ആര്ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ച 22 സാംപിളുകളുടേയും ഫലം നെഗറ്റീവ് ആണ്.ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.

എന്നാൽ ജൂൺ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്.

Be the first to comment on "നിപ്പ;ആശങ്ക വേണ്ടെന്നു സർക്കാർ!"

Leave a comment

Your email address will not be published.


*