മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇടയിൽ മറ്റൊരു ആഭ്യന്തരമന്ത്രി വേണ്ടെന്നു മുൻ ഡിജിപി ടി പി സെൻകുമാർ!

തിരുവനന്തപുരം:മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇടയിൽ ഉരുപദേശകനായി മറ്റൊരു ആഭ്യന്തരമന്ത്രി വേണ്ടെന്നു മുൻ ഡിജിപി ടി പി സെൻകുമാർ.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഡിജിപിമാരുടെ യോഗത്തിലാണ് സെൻകുമാർ പതിനൊന്നു നിർദേശങ്ങൾ എഴുതി നൽകിയത്.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്തവയെ ഉദ്ദേശിച്ചായിരുന്നു സെൻകുമാറിന്റെ പരാമർശം. മുഖ്യമന്ത്രിക്ക് അനാവശ്യ സുരക്ഷാ ഒരുക്കി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇത്തരത്തിലുള്ളവരാണ്.

മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിത്. എസ്‌ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണ൦. മുട്ടിനു മുട്ടിനു ആശുപത്രികളുള്ള കേരളത്തിൽ ആബുലന്‍സ് മുഖ്യമന്ത്രിക്ക് അകമ്പടി പോകേണ്ട ആവശ്യമില്ല.

അഴിമതിക്കാരായ ഐപിഎസുകാരെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണ൦.പൊലീസ് സ്‌റ്റേഷനുകളിലെ അസോസിയേഷന്‍ ഭരണം അവസാനിപ്പിക്കണമെന്നും സെൻകുമാർ നൽകിയ നിർദേശത്തിൽ പറയുന്നു.

Be the first to comment on "മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇടയിൽ മറ്റൊരു ആഭ്യന്തരമന്ത്രി വേണ്ടെന്നു മുൻ ഡിജിപി ടി പി സെൻകുമാർ!"

Leave a comment

Your email address will not be published.


*