എടപ്പാള്‍ തീയേറ്റര്‍ പീഡനം;തീയർ ഉടമയെ അറസ്റ്റ് ചെയ്തു!

മലപ്പുറം:എടപ്പാള്‍ തീയേറ്റര്‍ പീഡനം പുറത്തു കൊണ്ടു വന്ന ഉടമയ്‌ക്കെതിരെ പോലീസിന്റെ പ്രതികാര നടപടി.ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ ശാരദ തീയേറ്റർ ഉടമ സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സതീഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

പീഡന വിവരം യഥാസമയം അറിയിച്ചില്ല.പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നിവയാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.പോസ്കോ നിയമപരമുള്ള 19(1),21 സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് രണ്ടുമണിക്കൂറോളം പ്രതിയായ മൊയ്തീൻകുട്ടി(60) പത്തുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സഹിതം തീയേറ്റർ ഉടമയായ സതീഷ് ഏപ്രില്‍ 25ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈൻ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടപടിയിൽ ലജ്ജ തോന്നുന്നുവെന്നും, പ്രമാണിമാരുടെ കുറ്റങ്ങൾ മറയ്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മുൻ ഡിജിപി സെൻകുമാർ പറഞ്ഞു.

Be the first to comment on "എടപ്പാള്‍ തീയേറ്റര്‍ പീഡനം;തീയർ ഉടമയെ അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*