തിരുവനന്തപുരം: സംസ്ഥാനത്തു നിപ്പ ബാധ നിയന്ത്രണ വിധേയമെന്നു സര്വക്ഷിയോഗത്തിന്റെ വിലയിരുത്തൽ. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യ വകുപ്പ് ചെയ്ത പ്രവര്‍ത്തനങ്ങളെ സര്‍വകക്ഷി യോഗം അഭിനന്ദിച്ചു.നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ലോകത്തു നിപ്പ ബാധയെ തുടർന്ന് ഏറ്റവും കുറവ് മരണം സംഭവിച്ചിട്ടുള്ളത് കേരളത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അതിനു കാരണം ആരോഗ്യവകുപ്പ്ന്റെ മികച്ച പ്രവർത്തനമാണെന്നു അദ്ദേഹം പറഞ്ഞു. നിപ്പ ബാധിതരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും.ഇതുവരെ ചിലവായ തുക ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കും. ഇവർക്ക് വീടുകളിൽ റേഷനെത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Be the first to comment on "നിപ്പ നിയന്ത്രണവിധേയം;നിപ്പ ബാധിതരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കും!"