സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി!

പരിക്കിനെ തുടർന്ന് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. ഇന്ന് നാലാം റൗണ്ടില്‍ മരിയ ഷറപ്പോവയെ നേരിടാനിരിക്കെയാണ്  ഫ്രഞ്ച് ഓപ്പണില്‍ നിന്നുള്ള സെറീനയുടെപിന്മാറ്റം. മൂന്നാം റൗണ്ട് മത്സരത്തിനിടെയുണ്ടായ പരിക്കാണ് വില്ലനായത്.

23 തവണ ഗ്രാന്‍ഡ് സ്ലാം വിജയിയായ സെറീന വില്യംസ് പ്രസവശേഷം ഈയിടെയാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. മാറിയ ഷറപ്പോവ- സെറീന വില്യംസ് മത്സരം കാണാനിരുന്ന ആരാധകർക്കു നിരാശയായി സെറീനയുടെ പിന്മാറ്റം.

Be the first to comment on "സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി!"

Leave a comment

Your email address will not be published.


*