ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന൦ തിരുവനന്തപുരത്ത്!

നവംബറിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കും.കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.നവംബർ ഒന്നിനാണ് ഏകദിന മത്സരം നടക്കുക.ബിസിസിഐ ടൂര്‍ ആന്റ് ഫിക്‌ചേഴ്‌സ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്.പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കാര്യവട്ടത്തെ നടക്കുക.

നേരത്തെ ഈ മത്സരം കൊച്ചിയിൽ നടത്താനുള്ള കേരളം ക്രിക്കറ്റ് അസോസിയേഷൻറെ ശ്രമങ്ങൾ വിവാദമായിരുന്നു. കൊച്ചിയിലേത് മികച്ച ഫുട്ബോൾ ഗ്രൗണ്ടാണെന്നും ക്രിക്കറ്റിനായി ഈ ഗ്രൗണ്ടിനെ നശിപ്പിക്കരുതെന്നും പറഞ്ഞു നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചിയിലെ നെഹ്‌റു ഇന്റർ നാഷണൽ സ്റ്റേഡിയം. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഇന്ത്യയിലെ തന്നെ മികച്ച ക്രിക്കറ്റ് ഗ്രൗണ്ടാണ്.

Be the first to comment on "ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന൦ തിരുവനന്തപുരത്ത്!"

Leave a comment

Your email address will not be published.


*