എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയുടെ അറസ്റ്റ് മേലുദ്യോഗസ്ഥർ അറിയാതെ!

മലപ്പുറം:എടപ്പാളിലെ തീയേറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡിനിത്തിനിരയായ സംഭവം പുറത്തു വിട്ട തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഐ ജിയുടെ റിപ്പോർട്ട്.തീയേറ്റർ ഉടമയായ സതീഷിന്റെ അറസ്റ്റ് മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണെന്നു ഐ ജി അജിത് കുമാർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പീഡന വിവരം പുറത്തു കൊണ്ടുവന്ന തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാണെന്നാണ് നിയമ വിദഗ്ദ്ധരും പറയുന്നത്.കേസെടുക്കുന്നതിൽ അലംഭാവം കാട്ടിയ ചങ്ങരംകുളം എസ് ഐ കെ ജി ബേബിയെ അറസ്റ്റു ചെയ്തു.പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം തീയേറ്റർ ഉടമയുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് പോരുണ്ടായി. ഏതൊരു കൊള്ളരുതായ്മയ്ക്കും കുടപിടിക്കുന്നയാളാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ശരിയാണോ എന്നന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുട്ടറെ ചുമതലപെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Be the first to comment on "എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയുടെ അറസ്റ്റ് മേലുദ്യോഗസ്ഥർ അറിയാതെ!"

Leave a comment

Your email address will not be published.


*