കെവിൻ വധം;നീനുവിന് മസാനിക പ്രശ്നങ്ങളുണ്ടെന്നു പിതാവ് ചാക്കോ.

കോട്ടയം:പ്രായവിവാഹിതരായതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ ഭാര്യ നീനുവിന് മാനസിക -പ്രശ്നങ്ങളുണ്ടെന്നു പിതാവും കേസിലെ പ്രതിയുമായ ചാക്കോ. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.

കേസുമായി ബന്ധപെട്ടു ഇപ്പോൾ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അതിനാൽ ചികിത്സയ്ക്കായി മകളെ ഒരു ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്നാണ് ചാക്കോ ഹർജിയിൽ ആവശ്യപ്പെടുന്നത്.ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കും.കേസ് അട്ടിമറിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

Be the first to comment on "കെവിൻ വധം;നീനുവിന് മസാനിക പ്രശ്നങ്ങളുണ്ടെന്നു പിതാവ് ചാക്കോ."

Leave a comment

Your email address will not be published.


*