സുനന്ദ പുഷ്‌കറിന്റെ മരണം;ശശി തരൂരിന് കോടതിയുടെ സമൻസ്!

ഡൽഹി:സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു ഭർത്താവും എംപിയുമായ ശശിതരൂരിനു കോടതി സമൻസ് അയച്ചു.ജൂലൈ ഏഴിനു ഹാജരാകണമെന്നു കാണിച്ചു ഡൽഹി പട്യാല കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സുനന്ദയുടെ മരണത്തിൽ ഭർത്താവായ തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റവും,ഗാർഹിക പീഡനവും ചുമത്തി ഡൽഹി പോലീസ് പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റങ്ങൾ.

സുനന്ദയുടെ മരണത്തിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ശശിതരൂർ പറഞ്ഞു.

കോൺഗ്രസ്സ് ഭരണകാലത്താണ് കോൺഗ്രസ്സ് എംപിയായ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‍കറിനെ 2014 ജനുവരി 17നാണ് ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടേത് കൊലപാതകമാണെന്ന് ബിജെപിയുടെ ആരോപണം.

Be the first to comment on "സുനന്ദ പുഷ്‌കറിന്റെ മരണം;ശശി തരൂരിന് കോടതിയുടെ സമൻസ്!"

Leave a comment

Your email address will not be published.


*