ഇനി മുതൽ അധിക ലഗേജിനു പിഴയിടക്കും;റയിൽവേ!

തിരുവനന്തപുരം:അനുവദിച്ചതിലും അധികം ലഗേജുമായെത്തുന്ന യാത്രക്കാർക്ക് പിഴയുമായി റയിൽവേ. അനുവദനീയമായതിലും അധിക ലഗേജുമായി യാത്ര ചെയ്താല്‍ ആറിരട്ടിവരെ പിഴ ഈടാക്കാനാണ് നീക്കം.എന്നാൽ അധിക ലഗേജ് ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി ബുക്ക് ചെയ്യാം.ലഗേജിന്റെ കാര്യത്തിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റയിൽവേയുടെ നടപടി.

ഏസി കോച്ചില്‍ യാത്രക്കാരന് സൗജന്യമായി കൊണ്ടു പോകാവുന്ന ലഗേജിന്റെ ഭാരം 70 കിലോയും പരമാവധി 150 കിലോയുമാണ്. സെക്കന്റ് ക്ലാസ് ഏസി യാത്രക്കാരന് 50-100 കിലോയു൦,സ്ലീപ്പര്‍ ക്ലാസിൽ 40-80കിലോയും,സെക്കന്റ് ക്ലാസിലെ 35-70 കിലോയുമാണ്.

Be the first to comment on "ഇനി മുതൽ അധിക ലഗേജിനു പിഴയിടക്കും;റയിൽവേ!"

Leave a comment

Your email address will not be published.


*