കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നു രാഹുൽ ഗാന്ധി!

മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നു കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ധ്യപ്രദേശിലെ മന്‍സോറില്‍ നടന്ന കർഷക രക്തസാക്ഷിദിനാചരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം.

അധികാരത്തിൽ വന്നാൽ പത്തു ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതി തള്ളും. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങു വില ഉറപ്പാക്കും.ഇടനിലക്കാരുടെ തട്ടിപ്പ് തടയാന്‍ കൃഷിയിടങ്ങള്‍ക്ക് സമീപം തന്നെ ഭക്ഷ്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും രാഹുൽഗാന്ധി കർഷകർക്ക് ഉറപ്പു നൽകി.

കർഷകരെ കാണാത്ത സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വൻകിട വ്യവസായികളെ സഹായിക്കുന്ന തിരക്കിലാണെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

Be the first to comment on "കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നു രാഹുൽ ഗാന്ധി!"

Leave a comment

Your email address will not be published.


*