രാഷ്ട്രപതി ഭവൻ ഇഫ്‌താര്‍ വിരുന്ന് ഉപേക്ഷിച്ചു!

ന്യൂഡൽഹി:മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു രാഷ്‌ട്രപതി ഭവൻ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു.ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് മതപരമായ ചടങ്ങുകൾ നടത്തേണ്ടതില്ലെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദേശ പ്രകാരമാണ് വിരുന്ന് ഉപേക്ഷിച്ചതെന്നു രാഷ്ട്രപതി ഭവന്‍ അശോക് മാലിക് വ്യക്തമാക്കി.

രാഷ്ട്രപതി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നതായും, ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നുംരാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കി.

നേരത്തെ 2002 മുതല്‍ 2007 കാലയളവിൽ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമും ഇഫ്‌താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു.പകരം ഈ പണം അനാഥാലയങ്ങൾക്ക് സംഭാവന നൽകുകയായിരുന്നു.

Be the first to comment on "രാഷ്ട്രപതി ഭവൻ ഇഫ്‌താര്‍ വിരുന്ന് ഉപേക്ഷിച്ചു!"

Leave a comment

Your email address will not be published.


*