വീണ്ടും പോലീസ് അഴിഞ്ഞാട്ടം;ആലുവയിൽ യുവാവിന് ക്രൂര മർദ്ദനം;പൊലീസുകാരെ സ്ഥലം മാറ്റി!

ആലുവ എടത്തലയിൽ യുവാവിന് പോലീസിന്റെ ക്രൂരമർദനം. എടത്തല സ്വദേശിയായ ഉസ്മാനാണ് മർദ്ദനമേറ്റത്.ഇന്നലെ വൈകീട്ട് ആലുവ കുഞ്ചാട്ടുകരയിൽ വെച്ച് ഉസ്മാൻ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസുകാരുടെ കാറും തമ്മിൽ കൂട്ടിമുട്ടി.ഇത് ചോദ്യം ചെയ്ത ഉസ്മാനെ പോലീസുകാർ മർദ്ദിക്കുകയായിരുന്നു. പോലീസ് വാഹനത്തിൽ വെച്ചും പിന്നീട് സ്റ്റേഷനിൽ വെച്ചും യുവാവിന് ക്രൂര മർദ്ദനമേറ്റതായി ബന്ധുക്കൾ ആരോപിച്ചു.

മർദ്ദനത്തിൽ ഉസ്മാന്റെ താടിയെല്ലിനു പൊട്ടലുണ്ടായി.ഉസ്മാൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ എടത്തല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ആലുവ റൂറൽ എസ്പിയോട് ആവശ്യപ്പെട്ടു. അതേസമയം കുറ്റക്കാരായ എ.എസ്.ഐ അടക്കമുള്ള നാലു പൊലീസുകാരെ സ്ഥലം മാറ്റി.

Be the first to comment on "വീണ്ടും പോലീസ് അഴിഞ്ഞാട്ടം;ആലുവയിൽ യുവാവിന് ക്രൂര മർദ്ദനം;പൊലീസുകാരെ സ്ഥലം മാറ്റി!"

Leave a comment

Your email address will not be published.


*