ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നു മുഖ്യമന്ത്രി;സ്റ്റേഷൻ അക്രമിച്ചവർ തീവ്രവാദികൾ!

തിരുവനന്തപുരം:ആലുവ എടത്തലയിൽ യുവാവിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ ആരോപണവുമായി മുഖ്യമന്ത്രി. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ അക്രമിച്ചവർ തീവ്രവാദ ബന്ധമുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ആലുവ എന്ന സ്ഥലം സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ഉസ്മാൻ പോലീസ് ഡ്രൈവറെ മർദ്ദിച്ചതായും സഭയിൽ പറഞ്ഞു.പോലീസ് സ്റ്റേഷണിൽ പ്രതിഷേധവുമായി എത്തിയവർ കളമശ്ശേരി ബസ്സ് കത്തിക്കൽ കേസിലെ പ്രതികളുമുണ്ട്.തീവ്രവാദികളെ ആ നിലയ്ക്ക് കാണണമെന്നും അവരെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്നാൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു.പോലീസിനെതിരെ പ്രതിഷേധിച്ചവരിൽ തീവ്രവാദികളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യാൻ കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ സർക്കാരിനെ വെല്ലുവിളിച്ചു.

Be the first to comment on "ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നു മുഖ്യമന്ത്രി;സ്റ്റേഷൻ അക്രമിച്ചവർ തീവ്രവാദികൾ!"

Leave a comment

Your email address will not be published.


*