ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടി ചുമതലയേറ്റു.ഡൽഹിയിലെ എ.ഐ.സി.സി ഓഫീസില്‍ എത്തിയാണ് ഉമ്മൻചാണ്ടി ചുമതലയേറ്റത്.ചുമതല ഏറ്റെടുക്കുന്നതിന് മുൻപായി അദ്ദേഹം കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വജയ് സിംഗിന് പകരക്കാരനായാണ് ഉമ്മൻചാണ്ടിയുടെ നിയമനം.
ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു!

Be the first to comment on "ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു!"