പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് ആസ്ഥാനത്ത്!

നാഗ്പൂർ:കോൺഗ്രസ്സിന്റെ എതിർപ്പിനെ അവഗണിച്ചു മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് ആസ്ഥാനത്തെത്തി.നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹത്തെ ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത് സ്വീകരിച്ചു.

ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പ്രണബ് മുഖര്‍ജി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. പ്രണബ് മുഖർജിയുടെ സന്ദര്ശനത്തിനെതിരെ മകളും കോൺഗ്രസ്സ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി.

Be the first to comment on "പ്രണബ് മുഖര്‍ജി ആര്‍എസ്‌എസ് ആസ്ഥാനത്ത്!"

Leave a comment

Your email address will not be published.


*