രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന്;കോൺഗ്രസ്സിൽ കൂട്ട രാജി!

കോട്ടയം രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന് നൽകുന്നതായി കോൺഗ്രസ്സ്. സീറ്റ് കേരള കോൺഗ്രസ്സിന് നൽകാൻ രാഹുൽ ഗാന്ധി അനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും,ഉമ്മൻ ചാണ്ടിയും അറിയിച്ചു. മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് കോൺഗ്രസ്സിന്റെ നീക്കം. കേരളത്തിൽ മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.

കെ എം മാണിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് സീറ്റ് നല്കാൻ തീരുമാനമായതെന്നും നേതാക്കൾ പറഞ്ഞു. രണ്ടു ദിവസമായി ഇത് സംബന്ധിച്ച ചർച്ചകൾ ഡൽഹി കേരള ഹൗസിൽ നടന്നു വരികയായിരുന്നു.കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം നാളെയുണ്ടാകും.

എന്നാൽ കേരള കോൺഗ്രസ്സിന് രാജ്യസഭാ സീറ്റ് നൽകിയതുമായി ബന്ധപെട്ടു കോൺഗ്രസ്സിൽ കലാപം തുടങ്ങി. നടപടി അണികളുടെ ആത്മവീര്യം തകർക്കുമെന്ന് വി എം സുധീരൻ പറഞ്ഞു.കോൺഗ്രസ്സിന് സീറ്റ് ലഭിക്കുമെന്നാണ് കരുതിയത്.കേരള കോൺഗ്രസ്സിന് സീറ്റ് നൽകിയത് ആത്മഹത്യാപരമാണെന്നും സുധീരൻ പറഞ്ഞു.

ഇതിനു പിന്നാലെ ആറ് യുവഎംഎൽഎമാർ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി.കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കെപിസിസി സെക്രട്ടറി അഡ്വ ജയന്ത് രാജിവെച്ചു.ഇതിനു പിന്നാലെ കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൂട്ടരാജി വെച്ചു.

Be the first to comment on "രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന്;കോൺഗ്രസ്സിൽ കൂട്ട രാജി!"

Leave a comment

Your email address will not be published.


*