ട്രംപ്-കിം കൂടിക്കാഴ്ച 12 തന്നെ നടക്കും;വിജയിച്ചാൽ കിമ്മിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്‌ ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂൺ 12 നു തന്നെ നടക്കും. സിംഗപ്പൂരിലെ സെന്റോസ ദ്വീപിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന കൂടിക്കാഴ്ച വിജയിച്ചാൽ പ്രസിഡന്റ് ട്രംപ്, കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കും. നേരത്തെ കിംമുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുകയാണെന്നു ട്രംപ് പറഞ്ഞിരുന്നു. കൂടികാഴ്ചയ്ക്കുള്ള സമയമായിട്ടില്ലെന്നയിരുന്നു ട്രംപിന്റെ നിലപാട്.എന്നാൽ ഈ തീരുമാനം മാറ്റുകയായിരുന്നു.

Be the first to comment on "ട്രംപ്-കിം കൂടിക്കാഴ്ച 12 തന്നെ നടക്കും;വിജയിച്ചാൽ കിമ്മിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം!"

Leave a comment

Your email address will not be published.


*