മാണിയും മകനും പകരക്കാരായി കേരള കോൺഗ്രസ്സിൽ വേറെയും ആളുകളുണ്ടെന്നു ജോസഫ് പക്ഷം!

രാജ്യസഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിലും ഭിന്നത.കോട്ടയം സീറ്റിൽ കെ മാണിയും മകനും മത്സരിക്കുന്നില്ലെങ്കിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ്സിൽ വേറെയും ആളുകളുണ്ടെന്നു വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാർട്ടിയുടെ ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ചവർക്കു സീറ്റു നൽകണമെന്ന് പി ജെ ജോസഫ്,കേരള കോൺഗ്രസ്സ് ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. രാജ്യസഭാ സീറ്റിൽ താൻ മത്സരിക്കുന്നില്ലെന്നും ജോസ് കെ മാണിയും മത്സരിക്കേണ്ട എന്നാണ് തന്റെ നിലപാടെന്നും കെ എം മാണി ഇന്ന് വ്യക്തമാക്കിയിരുന്നു.

Be the first to comment on "മാണിയും മകനും പകരക്കാരായി കേരള കോൺഗ്രസ്സിൽ വേറെയും ആളുകളുണ്ടെന്നു ജോസഫ് പക്ഷം!"

Leave a comment

Your email address will not be published.


*