യുഡിഎഫിന്റെ അടിത്തറ ഇളക്കിയത് മൂന്നു കുഞ്ഞന്മാരാണെന്നു പി സി ജോർജ്!

പത്തനംതിട്ട:മൂന്നു കുഞ്ഞന്മാരാണ് യുഡിഎഫിന്റെ അടിത്തറ ഇളകിയതെന്നു ജനപക്ഷം ചെയര്മാന് പി സി ജോർജ്.കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും ചേർന്നാണ് യുഡിഎഫിനെ നശിപ്പിച്ചത്.കേരള കോൺഗ്രസ്സിൽ ഉടൻ പിളരുമെന്നും പി സി ജോർജ് പറഞ്ഞു.

ആറ് എംഎല്‍എമാര്‍ മാത്രമുള്ള കേരള കോൺഗ്രസ്സിൽ കെപിസിസി ലയിച്ചതായും പി സി പരിഹസിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇപ്പോൾ കേരള കോൺഗ്രസ്സിന് രാജ്യസഭാ സീറ്റു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "യുഡിഎഫിന്റെ അടിത്തറ ഇളക്കിയത് മൂന്നു കുഞ്ഞന്മാരാണെന്നു പി സി ജോർജ്!"

Leave a comment

Your email address will not be published.


*