അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി!

സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലായിരുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി.ദുബായിലെ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണു രാമചന്ദ്രന്റെ മോചനം.അറ്റ്ലസ് ഗ്രൂപ്പ് ഉടമയായ രാമചന്ദ്രൻ ബിസ്സിനസ്സ് ആവശ്യത്തിനായി എടുത്ത ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് 2015 ആഗസ്റ്റ് 23ന് ദുബായിലെ ജയിലിലായത്.

ഇദ്ദേഹത്തോടൊപ്പം മകളും മജുവും മരുമകൻ അരുണും ജയിലിലായെങ്കിലും പിന്നീട് മഞ്ജു ജാമ്യത്തിൽ ഇറങ്ങിയിരുന്നു . വായ്പ നൽകിയ ബാങ്കുകളുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ് അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനം.

Be the first to comment on "അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി!"

Leave a comment

Your email address will not be published.


*