രാജ്യസഭാ സീറ്റ്;ഉമ്മൻചാണ്ടിയുടെ അജണ്ടയെന്നു പി ജെ കുര്യൻ!

രാജ്യസഭാ സീറ്റു കേരള കോൺഗ്രസ്സിന് നൽകിയത് ഉമ്മൻചാണ്ടിയുടെ അജണ്ടയാണെന്നു പി.ജെ.കുര്യന്‍. ഉമ്മൻചാണ്ടിയുടെ അജണ്ട യുഡിഎഫിലെ മറ്റു ഗ്രൂപ്പ് നേതാക്കൾ ചേർന്നു നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപെട്ടു എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണ്. രാഷ്ട്രീയപരമായ ഒരു സഹായവും ചെയ്തു തന്നിട്ടില്ല.

സ്വകാര്യ ആവശ്യങ്ങൾക്കും താൻ സഹായം ആവശ്യപ്പെട്ടിട്ടില്ല.തനിക്കു ചെയ്ത സഹായം എന്തെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഉമ്മൻചാണ്ടി വ്യക്തമാക്കണമെന്നും കുര്യൻ പറഞ്ഞു.എന്നാൽ തനിക്കു പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

Be the first to comment on "രാജ്യസഭാ സീറ്റ്;ഉമ്മൻചാണ്ടിയുടെ അജണ്ടയെന്നു പി ജെ കുര്യൻ!"

Leave a comment

Your email address will not be published.


*