കോഴിക്കോട്:നിപ്പ വൈറസ് നിയന്ത്രണ വിധേയമാണെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ.നിപ്പയുടെ വ്യാപനം തടയാനായെന്നും മന്ത്രി സർവകക്ഷി യോഗത്തിനു ശേഷം പറഞ്ഞു. ജൂണ്‍ 30 വരെ ജാഗ്രത തുടരും. എന്നാൽ നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനം തുടരും. ഇതുവരെയുള്ള കേസുകളിൽ 317 കേസുകളിൽ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു.
ബാക്കിയുള്ളവയിലും ഇതേ റിപ്പോർട്ടാകും ലഭിക്കുകയെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.നിരീക്ഷണത്തിലുള്ളവർക്കു സാധാരണ ജീവിതം നയിക്കാനാകും ഇവരെ ഒറ്റപെടുത്തരുത്.പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
Be the first to comment on "നിപ്പ നിയന്ത്രണ വിധേയം;വ്യാപനമില്ല!"