മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുണ്ടോ എന്ന് സുധീരൻ!

കെ എം മാണിയുടെ കേരളം കോൺഗ്രസ്സിന് രാജ്യസഭാ സീറ്റു നല്കിയതിലുള്ള പ്രതിഷേധം കോൺഗ്രസ്സിനെ പിടിച്ചുലയ്ക്കുകയാണ്.കെ എം മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യമായി പറയണമെന്ന് വി എം സുധീരൻ പറഞ്ഞു. എന്നാൽ സമദൂര നിലപാട് കോൺഗ്രസ്സിൽ എത്തുന്നതിനു മുന്പായിരുന്നെന്നു കെ എം മാണി പ്രതികരിച്ചു.

ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,എം എം ഹസ്സൻ എന്നിവർക്കെതിരെ പി ടി തോമസ് രംഗത്തെത്തി.മൂന്നുനേതാക്കൾ മാത്രം ചേർന്ന് പാർട്ടിയുടെ ഭാവി തീരുമാനിക്കുന്നത് ശരിയല്ല.കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് കേരള കോൺഗ്രസ്സിന് സീറ്റു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുണ്ടോ എന്ന് സുധീരൻ!"

Leave a comment

Your email address will not be published.


*