സംസ്ഥാനത്തു കനത്ത മഴ;5 മരണം!

മ​ഴ

സംസ്ഥാനത്തു മൂന്നു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മരണം 14 ആയി. ഇന്ന് മാത്രം അഞ്ചു പേര് മരിച്ചു.വയനാട്,ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ ശക്തി പ്രാപിച്ചത്.വയനാട് മാനന്തവാടിയിലെ വാളാട് പുതുശേരി- പൊള്ളാമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് ഉദ്‌ഘാടനത്തിനു മുൻപ് ഒലിച്ചു പോയി.

ഇടുക്കി രാജാക്കാട് ഉരുൾ പൊട്ടലുണ്ടായി.ഇതിനെ തുടർന്ന് ഒന്നരയേക്കർ കൃഷിയിടം ഒലിച്ചു പോയി. പല സ്ഥലങ്ങളിലും മരം വീണു.ചെല്ലാനത്ത് കടലാക്രമണം ഉണ്ടായി.കനത്ത മഴയെ തുടർന്ന് നാളെ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മലങ്കരഡാം തുറന്നു വിടാൻ സാധ്യത ഉള്ളതിനാൽ തൊടുപുഴയാറിനു സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Be the first to comment on "സംസ്ഥാനത്തു കനത്ത മഴ;5 മരണം!"

Leave a comment

Your email address will not be published.


*