ജെസ്‌ന തിരോധാനം;രാഷ്ട്രീയ നേതാക്കൾ മിതത്വം പാലിക്കാൻ ഹൈക്കോടതി!

കൊച്ചി:കോട്ടയത്തു നിന്നും കാണാതായ ജെസ്‌നയുടെ തീരോധാനവുമായി ബന്ധപെട്ടു രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നുകാണിച്ചു ജെസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ജെസ്‌നയുടെ തീരോധാനത്തിൽ പിതാവിനെ ചോദ്യം ചെയ്യണമെന്നും, പിതാവിന്റെ ദുർനടപ്പിനെ തുടർന്നാണ് ജെസ്‌നയെ കാണാതായതെന്നും ജനപക്ഷം ചെയർമാൻ പി സി ജോർജ് ആരോപിച്ചിരുന്നു. ഇതിനെതിരെ ജെസ്‌നയുടെ സഹോദരി രംഗത്ത് വന്നിരുന്നു.

അതേസമയം ജെസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ടു ജെസ്‌നയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു.ഇയാളുടെ മൊഴികളിൽ വൈരുധ്യം കണ്ടതിനെ തുടർന്നാണ് ഇയാളെ വീണ്ടും ചോദ്യം ചെയുന്നത്.

Be the first to comment on "ജെസ്‌ന തിരോധാനം;രാഷ്ട്രീയ നേതാക്കൾ മിതത്വം പാലിക്കാൻ ഹൈക്കോടതി!"

Leave a comment

Your email address will not be published.


*