വീഴ്ച സമ്മതിച്ചു ചെന്നിത്തല!

രാജ്യസഭാ സീറ്റു കേരള കോൺഗ്രസ്സിന് വിട്ടു നൽകിയതിൽ വീഴ്ച ഉണ്ടായതായി രമേശ് ചെന്നിത്തല.കെ പി സി സി രാഷ്ട്രീയ കാര്യാ സമിതിയിലാണ് ചെന്നിത്തലയുടെ തുറന്നു പറച്ചിൽ. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷമേ ഇനി ഇത്തരം നിർണായകമായ കാര്യങ്ങളിൽ തീരുമാനം എടുക്കുകയുള്ളു എന്നും ചെന്നിത്തല പറഞ്ഞു.

മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു രാജ്യസഭാ സീറ്റു വിട്ടുകൊടുക്കാനുള്ള തീരുമാനമെന്നും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും സമിതിയിൽ പറഞ്ഞു. രാജ്യസഭാ സീറ്റു വിട്ടു കൊടുത്ത തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നത്.

ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഉമ്മൻ ചെടിയെ പങ്കെടുപ്പിക്കേണ്ടെന്നും,എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുപ്പിക്കേണ്ടത് കെ സി വേണുഗോപാലിനെയാണ്. ഉമ്മൻചാണ്ടിക്കു കൊമ്പുണ്ടോ എന്നും പി ജെ കുര്യൻ ചോദിച്ചു.

എന്നാൽ ഉമ്മന്ചാണ്ടിക്കെതിരായ പ്രസ്താവനകൾക്കെതിരെ എ ഗ്രുപ് ശക്തമായി രംഗത്തു വന്നു.ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞു ആക്രമിച്ചാൽ പ്രത്യാഗതം നേരിടേണ്ടി വരുമെന്നും,ഉമ്മൻചാണ്ടിക്ക് കൊമ്പുണ്ടെന്നുമായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ പി ജെ കുര്യന് നൽകിയ മറുപടി. പാർട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി നിർദേശം നൽകി.

Be the first to comment on "വീഴ്ച സമ്മതിച്ചു ചെന്നിത്തല!"

Leave a comment

Your email address will not be published.


*