മുംബൈ:ഗാന്ധി വധവുമായി ബന്ധപെട്ടു ആർഎസ്എസ്സിനെതിരായ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധി കോടതിയിൽ ഹാജരായി. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ കോടതി കേസിൽ രാഹുൽഗാന്ധിക്കെതിരെ കുറ്റം ചുമത്തി. താൻ കുറ്റകരനല്ലെന്നു രാഹുൽ കോടതിയെ ബോധിപ്പിച്ചെങ്കിലും കേസിൽ രാഹുൽ വിചാരണ നേരിടണം .
2014 മാര്‍ച്ച് ആറിനു ഭീവണ്ടിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്.എസ്.എസിനെതിരായ വിവാദ പരാമർശം നടത്തിയത്.ആര്.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത് എന്നതായിരുന്നു പരാമർശം.ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്തെയാണ് കോടതിയെ സമീപിച്ചത്.
Be the first to comment on "അപകീർത്തി കേസ്;രാഹുൽഗാന്ധി കോടതിയിൽ നേരിട്ട് ഹാജരായി!"