ചരിത്ര നിമിഷം;ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി!

സിംഗപ്പൂർ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കു സിംഗപ്പൂർ സാക്ഷ്യം വഹിച്ചു.സിംഗപ്പൂരിലെ സെന്‍േറാസ ദ്വീപിലെ ക്യാപെല്ല ഹോട്ടലില്‍ വച്ച് ഇന്ന് രാവിലെ ഒമ്ബതിന്(ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക്) നടന്ന കൂടിക്കാഴ്ച വിജയകരമായിരുന്നെന്നു ഇരു നേതാക്കളും മാധ്യമങ്ങളെ അറിയിച്ചു.ഇരുനേതാക്കളും സമാധാന കരാറിൽ ഒപ്പു വെച്ചു.

ഭൂതകാലം മാറ്റി വെച്ചു കൊണ്ടുള്ള ചർച്ചയെന്നാണ് കിം കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.ഉത്തര കൊറിയയുമായുള്ളത് വളരെ പ്രത്യേകതയുള്ള ബന്ധമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. നൂറ്റാണ്ടിന്റെ കൂടികാഴ്ചയെന്നായിരുന്നു ദക്ഷിണ കൊറിയയുടെ വിശേഷണം. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ട്രംപ് കിം ജോങ് ഉന്നിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു.

Be the first to comment on "ചരിത്ര നിമിഷം;ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി!"

Leave a comment

Your email address will not be published.


*