താൻ ഗ്രൂപ്പുകളുടെ ഇര;പാർട്ടി തെറ്റ് തിരുത്തി മുന്നോട്ടു പോകണമെന്ന് സുധീരൻ!

തിരുവനന്തപുരം:കോൺഗ്രസ്സ് പാർട്ടിയിലെ ഗ്രൂപ്പുകളുടെ അതിപ്രസരം മൂലമാണ് താൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജി വെച്ചതെന്ന് വി എം സുധീരൻ.ഗ്രൂപ്പ് മാനേജര്മാരാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം.അവർ തങ്ങളുടെ ഗ്രൂപ്പ് ശക്തിപ്പെടണമെന്നു മാത്രമാണ് ശ്രമമെന്നും സുധീരൻ പറഞ്ഞു.

തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ടു പോകണമെന്നും സുധീരൻ പറഞ്ഞു.ഗ്രൂപ് നേതാക്കളുടെ ബഹളത്തിൽ കെപിസിസി നേതൃയോഗം തടസ്സപെട്ടു. ഗ്രൂപ്പുണ്ടെങ്കിലും അതിപ്രസരമില്ലെന്നായിരുന്നു സുധീരനുള്ള കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ മറുപടി.

പരസ്യ പ്രസ്താവനകൾ അരുതെന്നും എം എം ഹസ്സൻ പറഞ്ഞു.എന്നാൽ ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്നു സുധീരൻ പറഞ്ഞു.പറയാനുള്ളത് പരസ്യമായി തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "താൻ ഗ്രൂപ്പുകളുടെ ഇര;പാർട്ടി തെറ്റ് തിരുത്തി മുന്നോട്ടു പോകണമെന്ന് സുധീരൻ!"

Leave a comment

Your email address will not be published.


*