ഉമ്മന്ചാണ്ടിക്കെതിരെ വീണ്ടും സുധീരൻ!

രാജ്യസഭാ സീറ്റിനെ ചൊല്ലി കോൺഗ്രസ്സിലുണ്ടായ കലാപത്തിന് ശമനമില്ല.ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ വി എം സുധീരൻ രംഗത്തു വന്നു.താൻ കെപിസിസി പ്രസിഡണ്ടായത് മുതൽ ഉമ്മൻചാടിക്കു നീരസമായിരുന്നു.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത 418 ബാര്‍ അടച്ച് പൂട്ടാൻ താൻ ആവശ്യപ്പെട്ടപ്പോൾ ഉമ്മൻ‌ചാണ്ടി 730 ബാറുകള്‍ അടച്ചൂ പൂട്ടി.ഇത് തന്റെ മധ്യ നയത്തിന് ജനപിന്തുണ ലഭിച്ചതിലുള്ള അസൂയമൂലമാണ്.

താൻ നയിച്ച ജനരക്ഷാ യാത്ര ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്‌തെങ്കിലും തന്റെ പേരുപോലും പരാമർശിക്കാൻ അദ്ദേഹം തയാറായില്ല.താൻ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ തിരുവനന്തപുരത്തുണ്ടായിട്ടും ഉമ്മൻചാണ്ടി പങ്കെടുത്തില്ല.വിഴിഞ്ഞം പദ്ധതിയിൽ സംരക്ഷിക്കപ്പെട്ടത് അദാനിയുടെ താല്പര്യമാണെന്നും സുധീരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞ നേതാക്കളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞു. കെ എം മാണി ചാഞ്ചാട്ടക്കാരനാണെന്നും നാളെ മാണി ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുണ്ടോ എന്നും സുധീരൻ ചോദിച്ചു.

Be the first to comment on "ഉമ്മന്ചാണ്ടിക്കെതിരെ വീണ്ടും സുധീരൻ!"

Leave a comment

Your email address will not be published.


*