കാൽപ്പന്തു കളിക്ക് കാതോർത്തു ലോകം;സ്പെയിൻ പരിശീലകനെ മാറ്റി, 2026ലെ ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു!

കാൽപ്പന്തു കളിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്പെയിൻ പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ തൽസ്ഥാനത്തു നിന്നും നീക്കി.പകരം ആല്‍ബര്‍ട്ട് സെലാദസിനെ സ്പെയിൻ പരിശീലകനായി നിയമിച്ചു.നിലവില്‍ സ്‌പെയിന്‍ അണ്ടര്‍ 21 ടീം കോച്ചാണ് സെലാദസ്. റയല്‍ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് പരിശീലക സ്ഥാനത്തു നിന്നും സ്പെയിന്‍ ഫെഡറേഷന്‍ മാറ്റാൻ കാരണമെന്നാണ് സൂചന.

സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജൂലെന്‍ ലോപ്പറ്റെഗ്വി റയല്‍ മഡ്രിഡിന്റെ പരിശീലകനായത്. ജൂലെന്‍ ലോപ്പറ്റെഗ്വിയുടെ കീഴിൽ സ്പെയിൻ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇതിൽ 14 കളികളും വിജയിച്ചപ്പോൾ 6 കളികളിൽ സമനില നേടി.ഒരുകളിപോലും തോറ്റിട്ടില്ല. അവസാന നിമിഷം കൊച്ചിനെ മാറ്റിയതിൽ കളിക്കാർക്ക് നീരസമുണ്ടെന്നാണ് സൂചന.

അതേസമയം 2026ലെ ഫിഫ ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു.അമേരിക്ക,മെക്‌സിക്കോ,കാനഡ എന്നീ രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.ആദ്യമായണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പ് വേദി പങ്കിടുന്നത്.2022ലെ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്.

Be the first to comment on "കാൽപ്പന്തു കളിക്ക് കാതോർത്തു ലോകം;സ്പെയിൻ പരിശീലകനെ മാറ്റി, 2026ലെ ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*