നടി ആക്രമിക്കപ്പെട്ട കേസ്;സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ്!

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല.അന്വേഷണ ഉദ്യോഗസ്ഥർ പക്ഷപാതപരമായാണ് പെരുമാറിയത്.കേസിൽ താൻ നിരപരാധിയാണെന്നും ശരിയായ അന്വേഷണം നടക്കണമെങ്കിൽ കേസ് സിബിഐയെ തന്നെ ഏൽപ്പിക്കണമെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

Be the first to comment on "നടി ആക്രമിക്കപ്പെട്ട കേസ്;സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ്!"

Leave a comment

Your email address will not be published.


*