ഉമ്മൻചാണ്ടിക്കെതിരെ പിജെ കുര്യൻ!

ന്യൂഡൽഹി:രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ഉമ്മൻചാണ്ടിയുടെ ശ്രമമെന്ന് പി ജെ കുര്യൻ.ഉമ്മൻചാണ്ടിക്ക് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നും ഇതിനായി ആരെയും വെട്ടി വീഴ്ത്തുമെന്നും ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കുര്യൻ പറഞ്ഞു.തന്നെയും പി സി ചാക്കോയേയും ഇത്തരത്തിൽ വെട്ടി നിർത്തിയെന്നും കുര്യൻ ആരോപിച്ചു.

തനിക്കു ഉമ്മൻചാണ്ടി സഹായം ചെയ്തു തന്നിട്ടുണ്ടെന്നു തെളിയിച്ചാൽ താൻ തന്‍റെ രാഷ്ട്രീയ ജീവിതം നിര്ത്തുമെന്നും അദ്ദേഹം പറഞ്ഞു.ആങ്ങള ചത്താലും നാത്തുന്റെ കണ്ണീരു കണ്ടാൽ മതിയെന്ന ചിന്താഗതിയാണിവർക്ക്. കേരള കോൺഗ്രസ്സിന് സീറ്റു നൽകിയത് തങ്ങൾക്കു ഇഷ്ടമില്ലാത്തവർ രാജ്യസഭയിലേക്ക് പോകേണ്ടെന്ന നിലപാടിലാണെന്നും പി ജെ കുര്യൻ പറഞ്ഞു.

Be the first to comment on "ഉമ്മൻചാണ്ടിക്കെതിരെ പിജെ കുര്യൻ!"

Leave a comment

Your email address will not be published.


*