എംഎൽഎക്കെതിരായ പരാതി;പോലീസ് വാദിയെ പ്രതിയാക്കുന്നു?

കൊല്ലം:പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിനെതിരെ പരാതി നൽകിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എംഎൽഎക്കും ഡ്രൈവർക്കുമെതിരെ പോലീസിൽ പരാതി നൽകിയ അനന്തകൃഷ്‌ണനും അമ്മ ഷീനയ്‌ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മാരകായുധം കൊണ്ടു ദേഹോപദ്രവമേല്‍പ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്‌ണനും അമ്മയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം എംഎൽഎക്ക് ഡ്രൈവർക്കുമെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ആരോപണം ഉയർന്നു.

ഒരു കാറിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ അന്തകൃഷ്ണന്റെയും കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയുടെയും വാഹനം ഒരുമിച്ചെത്തുകയായിരുന്നു. അനന്തകൃഷ്‌ണൻ കാർ ഏറെ പുറകിലേക്ക് എടുത്തെങ്കിലും എംഎൽഎയുടെ കാറിനു പോകാനായില്ല.ഈസമയം എംഎൽയുടെ കാർ കുറച്ചു പുറകോട്ടു എടുത്താൽ അനന്തകൃഷ്ണന്റെ കാറിനു പോകാൻ സാധിക്കുമായിരുന്നു.

ഇത് പറഞ്ഞപ്പോൾ എംഎൽഎ കാറിലുണ്ടായിരുന്ന അനന്തകൃഷ്ണന്റെ അമ്മയെ അശ്ളീല ആഗ്യം കാണിക്കുകയും ഡ്രൈവറും എംഎൽഎയും ചേർന്ന് അനന്തകൃഷ്ണൻ മർദ്ദിക്കുകയുമായിരുന്നു. എന്നാൽ ആരോപണത്തോട് പ്രതികരിക്കാൻ ഗണേഷ്‌കുമാർ ഇതുവരെ തയാറായിട്ടില്ല.

Be the first to comment on "എംഎൽഎക്കെതിരായ പരാതി;പോലീസ് വാദിയെ പ്രതിയാക്കുന്നു?"

Leave a comment

Your email address will not be published.


*