കാലവർഷ കെടുത്തി;ഉരുൾപൊട്ടലിൽ മരണം ആറായി!

കോഴിക്കോട്:വടക്കൻ ജില്ലകളിൽ ഉണ്ടായ മഴക്കെടുതിയിൽ മരണം ആറായി.കോഴിക്കോട് കട്ടിപ്പാറയിൽ പുലർച്ചെയുണ്ടായ ഉരുൾ പൊട്ടലിലാണ് മരണം.ഇതിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഉരുള്പൊട്ടലിനെ തുടർന്ന് മൂന്നു വീടുകളാണ് തകർന്നത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

തൃശൂർ,കണ്ണൂർ ജില്ലകളിലെ മലയോര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വയനാട് പൊഴുതനയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മണ്ണിനടിയിൽപെട്ട രണ്ടുപേരെ രക്ഷപെടുത്തി.ദുരന്ത നിവാരണ സേന കോഴിക്കോട് എത്തിയിട്ടുണ്ട്.കണ്ണൂർ മാക്കൂട്ടം ചുരം റോഡ് ജൂലായ് 12 വരെ അടച്ചു.ആയിരത്തോളം കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.

Be the first to comment on "കാലവർഷ കെടുത്തി;ഉരുൾപൊട്ടലിൽ മരണം ആറായി!"

Leave a comment

Your email address will not be published.


*